Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.A. Arun Kumar

വി.​എ. അ​രു​ൺ കു​മാ​റി​ന്‍റെ ശ​മ്പ​ള വി​വ​രം പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ മ​റു​പ​ടി 

ആ​ലു​വ: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ ഡോ. ​വി.​എ. അ​രു​ൺ കു​മാ​ർ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ൽ ശ​മ്പ​ള​മാ​യി കൈ​പ്പ​റ്റി​യ തു​ക​യെ​പ്പ​റ്റി​യു​ള്ള വി​വ​രം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഐ​എ​ച്ച്ആ​ർ​ഡി.

ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്‌​സിം​ഗി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഐ​എ​ച്ച്ആ​ർ​ഡി ഇ​തു​സം​ബ​ന്ധി​ച്ച നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഡോ. ​വി.​എ. അ​രു​ൺ കു​മാ​ർ 2023 ജൂ​ൺ മൂ​ന്നു​മു​ത​ൽ 2026 ജൂ​ലൈ ഏ​ഴു​വ​രെ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​ർ ചാ​ർ​ജാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ശ​മ്പ​ളം എ​ന്ന​ത് ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യാ​യ​തി​നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണു വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up